
ന്യൂഡൽഹി : പഞ്ചാബ് മന്ത്രി ത്രിപത് രജീന്ദർ സിംഗ് ബജ്‌വയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിൽ ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. ഗ്രാമ വികസനം, പഞ്ചായത്ത് എന്നീ വകുപ്പുകളാണ് ത്രിപത് വഹിക്കുന്നത്. ഗ്രാമ വികസന വകുപ്പ് ഡയറക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മന്ത്രി നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് ഇന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ത്രിപതിന് രോഗം സ്ഥിരീകരിച്ചത്. ത്രിപതിന് എത്രയും വേഗം രോഗം ഭേദമാകട്ടെയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു.