കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധവും സമരവും പാടില്ലെന്ന് കേരളാ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. രോഗവ്യാപനം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്ന ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം പാലിക്കുന്നുണ്ട് സര്‍ക്കാര്‍ ഉറപ്പിക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 2ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതോടൊപ്പം കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സമരം നടത്തിയതിന് എത്ര കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിക്കണമെന്ന് കോടതി വ്സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ നാളെ തന്നെ കോടതിയ്ക്ക് നൽകണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.