ടെലിവിഷൻ ചർച്ചകളിൽ വരുന്ന സി.പി.എം നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. സ്വർണക്കടത്ത് കേസിൽ ചാനലുകളിൽ ചർച്ചയ്‌ക്ക് വരുന്ന നേതാക്കൾ വിഷയത്തിൽ നിന്ന് തെന്നിമാറി സംസാരിക്കുന്നതിനെയാണ് സതീശൻ വിമർശിക്കുന്നത്. നാലാം ക്ലാസിൽ പഠിക്കുന്ന ആദിത്യൻ എന്ന വിദ്യാർത്ഥിയോട് പശുവിനെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ പിണറായി വിജയൻ, നെഹ്‌റു, ഗാന്ധി, ദക്ഷിണാഫ്രിക്ക, അമേരിക്ക തുടങ്ങി എല്ലാ കാര്യത്തെക്കുറിച്ചും ആദിത്യൻ എഴുതി, പശുവിനെക്കുറിച്ച് മാത്രം എഴുതിയില്ല. ഇതുപോലെയാണ് സ്വർണക്കടത്ത് കേസിൽ ചാനൽ ചർച്ചയ്ക്ക് വരുന്ന സി.പി.എം നേതാക്കൾ എന്നാണ് സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
വി.ഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
നാലാം ക്ലാസ്സിൽ പഠിക്കുന്ന ആദിത്യന്റെ ഉത്തരക്കടലാസാണിത്. പശുവിനെക്കുറിച്ച് വിവരിക്കാൻ പറഞ്ഞപ്പോൾ പിണറായി വിജയൻ, നെഹ്രു, ഗാന്ധി, ദക്ഷിണാഫ്രിക്കാ, അമേരിക്ക തുടങ്ങി എല്ലാ കാര്യത്തെക്കുറിച്ചും ആദിത്യൻ എഴുതി. പശുവിനെക്കുറിച്ചൊഴിച്ച്:
സ്വർണ്ണക്കള്ളക്കടത്തു കേസിൽ ടി വി ചാനലുകളിൽ ചർച്ചക്കുവരുന്ന സി പി എം നേതാക്കൾ ആദിത്യനെപ്പോലെയാണെന്ന് എല്ലാവരും പറയുന്നു. ശരിയാണോ?