camera

കർണാടകയിലെ ബെൽഗാം ജില്ലയിലെ ‘ക്ലിക്ക്’ എന്ന വീട്ടിലാണ് കാനോനും എപ്സണും നിക്കോണും താമസിക്കുന്നത്. ഭീമൻ ഡി‌ എസ്‌ എൽ‌ ആർ ക്യാമറയോട് സാമ്യമുള്ള പുതുതായി നിർമ്മിച്ച വീട് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി കഴിഞ്ഞിരുന്നു.

മൂന്ന് നിലകളിൽ നിർമ്മിച്ച ക്യാമറ ആകൃതിയിലുള്ള വീട്.. ഫോട്ടോഗ്രാഫറായ രവിയുടേയും കൃപ ഹോങ്കലിന്റെയും ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത പാഷന്റെ സൂചകമാണ് ഈ വീട്. ക്യാമറ ബ്രാൻഡുകളുടെ പേരാണ് ഇവർ മൂന്ന് മക്കൾക്കും നൽകിയിരിക്കുന്നത് - കനോൺ എപ്സൺ, നിക്കോൺ. ഒരു കാമറയുടെ എല്ലാ ഫീച്ചേഴ്സും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ക്ലിക്ക് എന്ന വീട് നിർമ്മിച്ചിരിക്കുന്നത്.

ക്യാമറ പോലെ, കെട്ടിടത്തിന് വ്യൂഫൈൻഡറിന്റെ ആകൃതിയിലുള്ള ഗ്ലാസ് വിൻഡോയും ലെൻസും ഉണ്ട്. വിശാലമായ ഫിലിം സ്ട്രിപ്പ്, ഒരു ഫ്ലാഷ്, മെമ്മറി കാർഡ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ചുവരുകളിലും ഇന്റീരിയറിലും ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട ഗ്രാഫിക്സ് കാണാം. ക്യാമറ പോലൊരു വീട് പണിയുക എന്നത് തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും അതിനായി തങ്ങളുടെ പഴയ വീട് വിൽക്കേണ്ടി വന്നുവെന്നും രവിയും കൃപ ഹോങ്കലും പറഞ്ഞു.

മറ്റൊരു ലോകത്ത് കാമറയ്ക്കുള്ളിൽ കഴിയുന്നത് പോലെയാണ് തങ്ങൾ ഇവിടെ ജീവിക്കുന്നതെന്നും ആവർ കൂട്ടിച്ചേർത്തു. പാഷനോടുള്ള അടങ്ങാത്ത പാഷൻ എന്നല്ലാതെ ഈ വീടിനെയും വീട്ടുകാരെയും കുറിച്ച് മറ്റൊന്നും പറയാനില്ല.