ന്യൂഡൽഹി: സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസെെൻമെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലായിരിക്കും ഫലം തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക.
കഴിഞ്ഞവർഷം 91.10% ആയിരുന്നു വിജയ ശതമാനം. തിരുവനന്തപുരം റീജിയൻ ആണ് സി ബി എസ് ഇ 10–ാം ക്ലാസ് പരീക്ഷയിലും റെക്കോർഡ് വിജയം സ്വന്തമാക്കിയത്. 99.28 ആണ് വിജയ ശതമാനം.
cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്സെെറ്റുകളിൽ ഫലം അറിയാം.
എസ് എം എസ് ആയി ലഭിക്കാന്‍: രജിസ്‌റ്റേഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കണം. ഫോര്‍മാറ്റ്: CBSE10 >സ്‌പേസ്< റോള്‍ നമ്പര്‍ >സ്‌പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി.