ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്സ്‌ആപ്പ് ചൊവ്വാഴ്ച ലോകമാകെ കുറച്ച് നേരം പണിമുടക്കി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.30 (അമേരിക്കയിൽ ന്യൂയോർക്കിലെ സമയം വൈകുന്നേരം 4 മണി)നാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള ആപ്പിന് സാങ്കേതിക തകരാർ ഉണ്ടായത്.
ഇതെ തുടർന്ന് തെക്കെ അമേരിക്കയിലും, വടക്കേ അമേരിക്ക, യൂറോപ്പിലെ ചില ഭാഗങ്ങളിലും വാട്സ് ആപ്പിൽ പുതിയ മെസ്സേജുകൾ വരികയോ ചിലർക്ക് മെസ്സേജുകൾ അയക്കാനോ കഴിയാതെ വന്നു. വാട്സ് ആപ്പ് സെർവറുകളിൽ വന്ന അപ്ഡേഷനാണ് കുഴപ്പമായതെന്നും പ്രശ്‌നം ഉടനടി പരിഹരിച്ചെന്നും വാട്സ് ആപ്പ് കമ്പനി വക്താവ് അറിയിച്ചു.