സൂപ്പർതാരങ്ങളുടെ അപരന്മാരായെത്തി സൈബർ ലോകത്തെ അമ്പരപ്പിച്ചവർ നിരവധിയാണ്. ടിക് ടോക്കിന് നിരോധനം വന്നെങ്കിലും അപരന്മാർ ഇൻസ്റ്റഗ്രാമിലൂടേയും യൂട്യൂബിലൂടെയും കയ്യടി നേടുന്നുണ്ട്. ഇപ്പോഴിതാ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ വെല്ലുന്ന മേക്കോവർ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വിശശ്രീ എന്ന തമിഴ് മോഡലാണ് മേക്കോവറിലൂടെ ശ്രദ്ധേയയാകുന്നത്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ കണ്ണൻ രാജമാണിക്കമാണ് ഈ മേക്കോവറിനു പിന്നിൽ. അരമണിക്കൂർക്കൊണ്ടാണ് മേക്കോവർ വരുത്തിയിരിക്കുന്നത്.
നയൻതാരയുമായി യാതൊരു രൂപസാദൃശ്യമില്ലെങ്കിലും ഒറിജിനൽ നയൻതാരയെ വെല്ലുന്ന രീതിയിലാണ് കണ്ണൻ രാജമാണിക്കം മേക്കോവർ ചെയ്തിരിക്കുന്നത്. വിവിധ രീതിയിലുള്ള മേക്കപ്പുകളും ഹെയർസ്റ്റെെിലും മാറ്റം വരുത്തിയാണ് രൂപമാറ്റം. നയൻതാരയുമായുള്ള വിവിധ ഫോട്ടോകളും വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്.