high-court

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും ചട്ടങ്ങള്‍ കാറ്റിൽ പറത്തി പ്രതിഷേധസമരങ്ങള്‍ നടത്താൻ പാടില്ലെന്ന് ഹൈക്കോടതി. കേന്ദ്രമാര്‍ഗനിര്‍ദേശം പാലിക്കുന്നതായി സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും 10 പേര്‍ ചേര്‍ന്ന് പ്രതിഷേധിക്കാമെന്ന മാര്‍ഗനിര്‍ദേശം കേന്ദ്രനിര്‍ദേശത്തിന് വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. മാനദണ്ഡം ലംഘിച്ചാല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉത്തരവാദികളെന്നും കോടതി ചൂണ്ടിക്കാട്ടി.

മഹാമാരിയുടെ കാലത്തുളള സമരങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും തടയാൻ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി. ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.