കൊച്ചി: സ്വർണവില വീണ്ടും ഉയർന്നു. പവന് 280 രൂപ വർദ്ധിച്ച് 36,680 രൂപയാണ് ഇന്നത്തെ വില. ഈ മാസം ഒമ്പതിന് രേഖപ്പെടുത്തിയ 36,600 എന്ന റെക്കോർഡ് ഭേദിച്ചാണ് സ്വർണം പുതിയ ഉയരം കീഴടക്കിയത്. ഗ്രാമിന്റെ വില 35 രൂപ വർദ്ധിച്ച് 4,585 ആയി. കഴിഞ്ഞ ദിവസം 120 രൂപ കുറഞ്ഞ് 36,400 ആയിരുന്നു സ്വർണവില.
ഒമ്പതിന് റെക്കോർഡ് നിലവാരത്തിലെത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ നേരിയ ഇടിവ് രേഖപ്പെടുത്തി വില താഴുകയായിരുന്നു. നാല് ദിവസത്തിനിടെ 200 രൂപയാണ് താഴ്ന്നത്. സ്വർണവില ഇനിയും മുന്നോട്ട് കുതിക്കുമെന്നുതന്നെയാണ് വില വർദ്ധനയിലുള്ള ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്.