covid-dead

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച തിരൂർ പുത്തൂർ സ്വദേശി അബ്ദുൾ ഖാദർ എന്ന എഴുപതുകാരനാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ക്വാറന്റൈനിൽ കഴിയവെ പനിബാധിച്ച് നില വഷളാവുകയും കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു.

ബംഗളുരുവിൽ നിന്ന് നാട്ടിലെത്തിയതിനെ തുടർന്നാണ് അബ്ദുൾ ഖാദർ നിരീക്ഷണത്തിലായത്. മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അബ്ദുൾ ഖാദറിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തഞ്ചായി.