1. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. സി.ബി.എസി.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരിയും ഇന്റേണല്‍ മൂല്യനിര്‍ണ്ണയത്തിന്റെ മാര്‍ക്കും കണക്കില്‍ എടുത്താണ് ഫലം തയ്യാറാക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയത്തിനായി എടുക്കുക. സംസ്ഥാനത്തെ പ്ലസ് ടു ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിക്കുക. ഡി.എച്ച്.എസ്.ഇ, പി.ആര്‍.ഡി, കൈറ്റ് വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. പി.ആര്‍.ഡി ലൈവ്, സഫലം 202 ആപ്പുകളിലൂടെയും ഫലമറിയാന്‍ ആകും.
2. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയക്ക് വേണ്ടി ഫ്ളാറ്റ് ബുക്ക് ചെയ്തത് എം. ശിവശങ്കര്‍ പറഞ്ഞത് അനുസരിച്ചാണ് എന്ന് വെളിപ്പെടുത്തല്‍. സെക്രട്ടറിയേറ്റിന് അടുത്താണ് ഫളാറ്റ് വാടകക്ക് എടുത്തത്. ജയശങ്കര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ഫ്ളാറ്റ് എന്നാണ് എം.ശിവശങ്കര്‍ പറഞ്ഞത് എന്നും ശിവശങ്കറിന് കീഴില്‍ ജോലി ചെയ്തിരുന്ന അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി വകുപ്പിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും എന്നാണ് സൂചന. കള്ളക്കടത്ത് സംഘത്തിന്റെ ചര്‍ച്ചകളില്‍ സ്വപനയുടെ ഭര്‍ത്താവ് ജയശങ്കറും പങ്കാളിയായിട്ടുണ്ട്.
3. അതിനിടെ, തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പി.എസ് സരിത്തിനെ വീണ്ടും ചോദ്യം ചെയ്യുന്നു. കസ്റ്റംസ് കമ്മീഷണര്‍ നേരിട്ടാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് ചോദ്യം ചെയ്യല്‍. സരിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാന്‍ ഇരിക്കെ ആണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ നേരിട്ട് പ്രതിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപിന്റെ സഹോദരന്‍ സ്വരൂപിനെ ഇന്ന് എന്‍.ഐ.എ ഓഫിസില്‍ എത്തിക്കും. സന്ദീപിന്റെ ബിസിനസ് കാര്യങ്ങളും സാമ്പത്തിക ഇടപാടുകളിലും സ്വരൂപിനും പങ്കുണ്ട്. ഇക്കാര്യങ്ങളില്‍ സ്വരൂപിന്റെ മൊഴി രേഖപെടുത്തും എന്നും റിപ്പോര്‍ട്ട് ഉണ്ട്.
4. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ നടന്നത് പ്രാഥമിക മൊഴി രേഖപ്പെടുത്തല്‍ എന്ന് കസ്റ്റംസ്. മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിക്കുന്നു എന്നും കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷം ആയുള്ളത് അടുത്ത സൗഹൃദം മാത്രമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍. സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും ചില പരിപാടികളുടെ സംഘാടനത്തിലും സരിത്ത് സഹകരിച്ചിട്ടുണ്ട് എന്നും ശിവശങ്കര്‍ വെളിപ്പെടുത്തി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികളും ആയുള്ള ബന്ധം ശിവശങ്കര്‍ സമ്മതിച്ചത്.
5. കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക്ഡൗണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നു വരികയാണ്. ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ആന്റിജന്‍ ടെസ്റ്റില്‍ 43 പേര്‍ കൂടി കോവിഡ് പോസിറ്റീവായി. വടകരയില്‍ ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റീവ് ആയവരുടെ എണ്ണം 16 ആയി. ജില്ലയില്‍ ഇന്നലെ 58 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു.
6. കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കോവിഡ് ബാധിതരുടെ എണ്ണം 100 കവിഞ്ഞു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മുഖേനയാണ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിച്ചത്. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍ മാത്രം ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 102 ആയി. ഇന്നലെ 20 പേര്‍ക്ക് കൂടി സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 694 ആയി. നിലവില്‍ 246 പേര്‍ ചികിത്സയിലുണ്ട്.
7. ഇതില്‍ ചെങ്കള പഞ്ചായത്തില്‍ മാത്രം 34 കേസുകളും കാസര്‍കോട് നഗരസഭയില്‍ 21 കേസുകളുമാണ് ചികിത്സയിലുള്ളത്. ജില്ലയിലെ 3 നഗരസഭകളിലെയും 26 ഗ്രാമ പഞ്ചായത്തുകളിലെയും 83 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 17 വരെ ജില്ലയില്‍ മത്സ്യ ബന്ധനവും വിപണനവും നിരോധിച്ചു. ജീവനക്കാര്‍ കയ്യുറയും മാസ്‌ക്കും ധരിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി എടുത്ത് ഒരാഴ്ച അടച്ചുപൂട്ടാനും നിര്‍ദ്ദേശമുണ്ട്.
8. എറണാകുളത്ത് സ്ഥിതി രൂക്ഷമാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ കൂടുതലും ചെല്ലാനം സ്വദേശികള്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരില്‍ ഒരാളുടെ ഉറവിടവും കണ്ടെത്തിയിട്ടില്ല. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് ചേരും. ഏറ്റവുമൊടുവില്‍ സ്ഥിരീകരിച്ച 70 കോവിഡ് രോഗബാധിതരില്‍ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച് ഇരിക്കുന്നത് സമ്പര്‍ക്കത്തിലൂടെ ആണ്. ഇതിലേറെ പേരും ചെല്ലാനത്ത് നിന്നുളളവരാണ്. ഇവിടെ 20 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെല്ലാനത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. നിലവില്‍ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായി അടച്ച് ഇട്ടിരിക്കുക ആണ്. തീരദേശ മേഖല ആയതിനാല്‍ ട്രിപ്പിള്‍ ലോക്ഡൗണും നിലനില്‍ക്കുന്നു.
9. ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കായി ഡബിള്‍ ഹോഴ്സ് നടത്തിയ പത്തിരി പലതരം മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ വിനോദ് മഞില ഒന്നാം സമ്മാനം നേടിയ സീനത്ത് റഫീക്കിന് വീഡിയോ പ്രൊഡക്ഷന്‍ കിറ്റ് സമ്മാനിച്ചു. ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില ഗിഫ്റ്റ് ഹാമ്പറും ജോ റെഞ്ചി കേരള ക്യൂസീന്‍ ബുക്കും വിജയിക്ക് കൈമാറി.