തിരുവനന്തപുരം: കല്ലാർ ബോഡി ട്രീ ആദിവാസി ആയുർവേദ - ആദിയോഗ കേന്ദ്രവും തിരുവനന്തപുരം ശാന്തിഗ്രാമവും ചേർന്ന് ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ശരിയായ അവബോധം ജനങ്ങളിൽ എത്തിക്കാനായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. ബോഡി ട്രീയുടെ വൺ ഡേ സ്കൂൾ ഓൺ ഹെൽത്ത് എന്ന ആശയം ആസ്പദമാക്കി ഒരാൾക്ക് പരമാവധി 12 പോസ്റ്ററുകൾ വരെ നിർമിക്കാം തിരഞ്ഞെടുക്കപ്പെടുന്ന 25 പോസ്റ്ററുകൾക്ക് സമ്മാനം നൽകും. ഓരോ പോസ്റ്ററിനും ആയിരം രൂപയാണ് സമ്മാനം.
പോസ്റ്ററുകൾ പി ഡി എഫ് രൂപത്തിലാണ് അയക്കേണ്ടത്. പേരും മേൽവിലാസവും ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തണം. അവസാന തീയതി ആഗസ്റ്റ് 10. വിജയികളെ ആഗസ്റ്റ് 15ന് പ്രഖ്യാപിക്കും.രചനകൾ അയക്കേണ്ട വിലാസം: ഡോ: എം.ആർ. വിജയൻ , ബോഡി ട്രീ, 27-ാം മൈൽ, കല്ലാർ, തിരുവനന്തപുരം. ഫോൺ:9496196125. വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക:https://m.facebook.com/story.php?story_fbid=3260778067298783&id=232721930104427