koko

ന്യൂയോർക്ക്: പാട്ടിനനുസരിച്ച് താളമിടുകയെന്നൊക്കെ കേട്ടിട്ടുണ്ടാകും. ഇവിടെയിതാ മൊബൈൽ ഫോണിലെ റിംഗ് ടോണിനനുസരിച്ച് നൃത്തമാടുകയാണ് കാെക്കാറ്റു എന്ന പക്ഷി. ട്യൂണിനനുസരിച്ച് ചലനങ്ങൾ സൃഷ്ടിച്ചാണ് കൊക്കാറ്റു പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. ഓരോ റിംഗ് ടോണിനു് ഓരോ ഡാൻസ് എന്നതാണ് കൊക്കാറ്റുവിന്റെ സ്റ്റൈൽ.

അമേരിക്കൻ മുൻ ബാസ്കറ്റ് ബോൾ താരം റെക്സ് ചാപ്മാനാണ് ഈ 'നർത്തകി പക്ഷിയെ' തന്റെ ട്വിറ്റർ പേജിലെ വീഡിയോയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഇപ്പോൾ തന്നെ ചാപ്മാന്റെ വീഡിയോ കാൽ ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തു.

. ആരാണ് കൊക്കാറ്റൂ

തത്ത വർഗങ്ങളിൽ 21 ഇനത്തിൽ ഒന്ന്

. സ്വദേശം

ആസ്ട്രേലിയ

. കൂടുതൽ കാണപ്പെടുന്നത്

ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, വലാസിയ, ആസ്ട്രേലിയ

. പ്രത്യേകത

അനുകരണ ശീലം കൂടുതൽ