പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ രോഗ ഉറവിടം വ്യക്തമല്ല. ആശുപത്രിയിൽ എത്തിയ രോഗികളിൽ നിന്നാകാം വൈറസ് ബാധ ഉണ്ടായതെന്നാണ് കരുതുന്നത്. ഡോക്ടറുമായി അടുത്ത് സമ്പർക്കം പുലർത്തിയവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്കാർക്കെങ്കിലും രോഗമുണ്ടോ എന്ന് വ്യക്തമല്ല. ഇന്നലെ പത്തനംതിട്ടയിൽ മൂന്നുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ പതിമൂന്ന് കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.