vac

വാഷിംഗ്ടൺ: കൊവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള അമേരിക്കൻ കമ്പനിയുടെ നീക്കം വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ. യു.എസിലെ 'മോഡേൺ' കമ്പനിയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തുമായി ചേർന്ന് വാക്സിൻ വികസിപ്പിക്കുന്നത്. യു.എസിലെ പ്രമുഖ ബയോടെക് കമ്പനിയാണ് മോഡേണ. മോഡേണയുടെ പരീക്ഷണാത്മക വാക്സിൻ സുരക്ഷിതമാണെന്നും ആരോഗ്യമുള്ള 45 സന്നദ്ധപ്രവർത്തകരിൽ രോഗപ്രതിരോധം കാണിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നതായി 'ന്യൂ ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിൻ' ആണ് റിപ്പോർട്ട് ചെയ്യുന്നത്.

മനുഷ്യരിലുള്ള പരീക്ഷണം ഏതാനും ആഴ്ചകൾ കൂടി തുടർന്ന ശേഷമേ മരുന്നിന് സർക്കാർ അംഗീകാരം നൽകൂ. 18നും 55നും ഇടയിൽ പ്രായമുള്ള 45 പേരിലാണ് ആദ്യഘട്ടം വാക്സിൻ പരീക്ഷിച്ചത്. കൂടുതൽ ആളുകളിൽ പരീക്ഷണം നടത്തിയാൽ മാത്രമേ പൂർണ വിജയമെന്ന് പറയാൻ കഴിയുകയുള്ളൂ. അവസാനഘട്ട പരീക്ഷണം ഈ മാസം അവസാനം തുടങ്ങാനാണ് ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. ഈ വർഷം തന്നെ വാക്സിൻ വിപണിയിലെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അതേസമയം,​ ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.34 കോടിയും മരണസംഖ്യ 5.81 ലക്ഷവും കവിഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 78.76 ലക്ഷത്തിന് മുകളിലാണ്.

♦ ആകെ രോഗികൾ: 1,​34,​86,​823

♦ മരണം: 5,​81,​965

♦ രോഗമുക്തർ: 78,​76,​114

അഞ്ചുസ്ഥാനങ്ങളിൽ ഇവർ (രോഗികൾ- മരണസംഖ്യ)​

♦ അമേരിക്ക: 35,​46,278 - 1,​39,162

♦ ബ്രസീൽ: 19,​31,204 - 74,262

♦ ഇന്ത്യ: 9,​39,192 - 24,327

♦ റഷ്യ: 7,​46,369 - 11,770

♦ പെറു: 3,​33,867 - 12,229

കൊ​വി​ഡി​ന് ​പി​ന്നാ​ലെ​ ​എ​ബോ​ള​യും​:​ 20​ ​മ​ര​ണം

കോം​ഗോ​:​ ​കൊ​വി​ഡ്​​ ​മ​ഹാ​മാ​രി​യോ​ട്​​ ​ലോ​കം​ ​പൊ​രു​തു​മ്പോ​ൾ​ ​ആ​ശ​ങ്ക​ ​വ​ർ​ദ്ധി​പ്പി​ച്ച്​​ ​എ​ബോ​ള​ ​വൈ​റ​സും.​ ​പ​ടി​ഞ്ഞാ​റ​ൻ​ ​ഡെ​മോ​ക്രാ​റ്റി​ക് ​റി​പ്പ​ബ്ലി​ക്ക് ​ഒ​ഫ് ​കോം​ഗോ​യി​ലാ​ണ് ​എ​ബോ​ള​ ​പ​ട​രു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യ​ത്​.​ ​റി​പ്പ​ബ്ലി​ക്ക് ​ഒ​ഫ് ​കോം​ഗോ​യു​ടെ​യും​ ​മ​ദ്ധ്യ​ ​ആ​ഫ്രി​ക്ക​ൻ​ ​റി​പ്പ​ബ്ലി​ക്കി​​​ന്റെ​യും​ ​അ​തി​ർ​ത്തി​യി​ലു​ള്ള​ ​ഈ​ ​വ​ലി​യ​ ​പ്ര​ദേ​ശ​ത്ത് ​ഇ​തി​നോ​ട​കം​ ​ത​ന്നെ​ 50​ഓ​ളം​ ​പേ​ർ​ക്ക് ​എ​ബോ​ള​ ​സ്ഥി​രീ​ക​രി​ച്ച​താ​യും​ 20​ഓ​ളം​ ​മ​രി​ച്ച​താ​യും​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​അ​റി​യി​ച്ചു.​ ​ജൂ​ൺ​ ​ഒ​ന്നി​നാ​ണ് ​ഡി.​ആ​ർ.​സി​യി​ൽ​ ​വീ​ണ്ടും​ ​എ​ബോ​ള​ ​വൈ​റ​സ്​​ ​ബാ​ധ​ ​ക​ണ്ടെ​ത്തി​യ​ത്​.​ 48​ ​പേ​ർ​ക്ക് ​പ്ര​ദേ​ശ​ത്ത് ​രോ​ഗ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ച​താ​യി​ ​ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​വി​ഭാ​ഗ​ത്തി​ലെ​ ​മൈ​ക്​​ ​റ​യാ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​‘​ഇ​ത്​​ ​ഇ​പ്പോ​ഴും​ ​സ​ജീ​വ​മാ​യ​ ​മ​ഹാ​മാ​രി​യാ​ണ്​.​ ​എ​ബോ​ള​ ​വി​ത​യ്ക്കു​ന്ന​ത്​​ ​വ​ലി​യ​ ​ആ​ശ​ങ്ക​യാ​ണെ​ന്നും​’​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട്​​ ​പ​റ​ഞ്ഞു.​ ​കൂ​ടു​ത​ൽ​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നും​ ​രോ​ഗം​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​പ​ക​ർ​ന്നി​ട്ടു​ണ്ടെ​ന്നും​ ​ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​ ​അ​റി​യി​ച്ചു.​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ ​പ്ര​ദേ​ശം​ ​കോം​ഗോ​ ​ന​ദി​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ട്ട​താ​ണ്​.​ ​വ​ള​രെ​ ​വ​ലി​യ​ ​ഭൂ​പ്ര​ദേ​ശ​മാ​യ​ ​അ​വി​ടെ​ ​നി​ന്നും​ ​ആ​ളു​ക​ൾ​ ​പ​ല​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ദൂ​രെ​ ​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​​ ​സ​ഞ്ച​രി​ക്കാ​റു​ണ്ടെ​ന്ന​ ​കാ​ര്യ​വും​ ​വ​ള​രെ​ ​ആ​ശ​ങ്ക​ ​സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്​.​ 1976​ൽ​ ​കോം​ഗോ​യി​ലെ​ ​യം​ബു​ക്കു​ഗ്രാ​മ​ത്തി​ൽ​ ​എ​ബോ​ള​ ​ന​ദി​യു​ടെ​ ​തീ​ര​ത്തെ​ ​ചി​ല​രി​ലാ​ണ് ​രോ​ഗം​ ​ആ​ദ്യ​മാ​യി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​അ​തു​കൊ​ണ്ട് ​ഇ​തി​ന് ​എ​ബോ​ള​ ​എ​ന്ന​ ​പേ​രു​വ​ന്നു.
അ​തേ​ ​വ​ർ​ഷം​ ​സു​ഡാ​നി​ലും​ ​ഈ​ ​രോ​ഗം​ ​കാ​ണ​പ്പെ​ട്ടു.​ ​മൃ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മ​നു​ഷ്യ​രി​ലേ​ക്ക് ​പ​ക​ർ​ന്ന​ ​ഒ​രു​ ​രോ​ഗ​മാ​ണ് ​ഇ​ത്.​ ​ലോ​ക​വ്യാ​പ​ക​മാ​യി​ ​ഭീ​തി​പ​ട​ർ​ത്തി​ ​രോ​ഗം​ ​ആ​ദ്യ​മാ​യി​ ​പ​ക​രു​ന്ന​ത് 2014​ലാ​ണ്