
ഹൈദരാബാദ് : 1960ലെ റോം ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഫുട്ബാൾ താരം സെയ്ദ് ഷാഹിദ് ഹക്കിമിന് കൊവിഡ് സ്ഥിരീകരിച്ചു. 81-കാരനായ അദ്ദേഹം ഹൈദരാബാദിലെ ക്വാറന്റൈൻ സെന്ററിലാണ്.കർണാടകയിലെ ഗുൽബർഗ സന്ദർശിച്ചതിന് പിന്നാലെയാണ് രോഗം പിടിപെട്ടത്. കളിക്കാരന്റെ കുപ്പായം അഴിച്ചുവച്ചശേഷം 1989 വരെ അന്താരാഷ്ട്ര റഫറിയായി തുടർന്ന ഹക്കിമിന് 2017ൽ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചിരുന്നു.