jana

ന്യൂയോർക്ക്: വരുന്ന എൺപതു വർഷത്തിനുള്ളിൽ ലോക ജനസംഖ്യയിൽ രണ്ട് കോടിയുടെ കുറവ് വരുമെന്ന് പഠനങ്ങൾ. യു.എന്നിലെ നിലവിലെ പഠന റിപ്പോർട്ടുകൾക്ക് ഘടക വിരുദ്ധമായാണ് ലാൻസെറ്റിലെ അന്താരാഷ്ട്ര റിസർച്ച് വിംഗിന്റെ റിപ്പോർട്ട് പുറത്തുവന്നത്. ഓരോ ദശാബ്ദം കഴിയുമ്പോഴുമുള്ള ജനസംഖ്യാ വർദ്ധനവിനെക്കുറിച്ച് യു.എൻ വർഷാവർഷം പഠന റിപ്പോർട്ട് പുറത്തിറക്കാറുണ്ട്.

 കാരണങ്ങൾ

 ഗർഭധാരണവും പ്രസവുമൊക്കെ കുറയുന്നതും നിലവിലെ വൃദ്ധ ജനങ്ങളുടെ മരണവും ജനസംഖ്യാ വർദ്ധനവ് കുറയ്ക്കും.

രണ്ടു ദശാബ്ദത്തിനിടെ 183 രാജ്യങ്ങളും ജനസംഖ്യാ നിയന്ത്രണം പ്രാബല്യത്തിൽ വരുത്തും.

 പകുതിയായി കുറയുന്നത് 20 രാജ്യങ്ങളിൽ

ജപ്പാൻ, സ്പെയിൻ, ഇറ്റലി, തായ്‌ലന്റ്, പോർച്ചുഗൽ, സൗ0ത്ത് കൊറിയ പോളണ്ട് തുടങ്ങി 20 രാജ്യങ്ങളിൽ ജനസംഖ്യ പകുതിയാകും.

 ഏറ്റവും കുറവ് ചൈനയിൽ

നിലവിലെ ജനസംഖ്യ 1.4 ബില്യൺ

2100ൽ 730 മില്യൺ

 ഇന്ത്യയിൽ 1.1 ബില്യൺ

ഇന്ത്യയിൽ 2100ലെ ജനസംഖ്യ 1.0 ബില്യണാകും. തൊട്ടുപിന്നിൽ 800 മില്യണുമായി ആഫ്രിക്കയിലെ നൈജീരിയയുണ്ടാകും.

 കാൽഭാഗത്തിലേറെ വൃദ്ധർ

നിലവിൽ 866 മില്യൺ

2100ൽ 140 മില്യൺ

 കുട്ടികൾ

നിലവിൽ 681മില്യൺ

2100ൽ 401 മില്യൺ

.