ലണ്ടൻ: ബ്രിട്ടന്റെ വർഗവിമോചന പോരാളി ജെൻ റീഡ് ഇനി ബ്രിസ്റ്റലിൽ തലയുയർത്തി നിൽക്കും. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അടിമത്തത്തിനെതിരെ ശബ്ദമുയർത്തിയ ആദ്യ വനിതയാണ് ജെൻ റീഡ്. മേയ് 25ന് വർണ വെറിയുടെ ഭാഗമായി ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ജെൻ റീഡിന്റെ പ്രതിമ ബ്രിസ്റ്റലിൽ സ്ഥാപിക്കാൻ തീരുമാനമായത്. ഫ്ലോയിഡിന്റെ മരണം നാടെങ്ങും വർണവെറിക്കെതിരെ പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. അത് ലോകമാകെ ഏറ്റെടുക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് നഗരമദ്ധ്യത്തിൽ റീഡിന്റെ പ്രതിമ ഇടം നേടിയത്. ആഫ്രിക്കൻ അടിമകളെ വിൽപ്പന നടത്തിയിരുന്ന വ്യാപാരി എഡ്വേർഡ് കൊളസ്റ്റന്റെ പ്രതിമയെ മാറ്റിയാണ് അവിടെ ജെന്നിന്റെ പ്രതിമ ഇടംനേടിയത്.