kunjali

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഭരണകൂടം മുഴുവൻ സംശയത്തിന്റെ നിഴലിലായിരിക്കുകയാണെന്ന് മുസ്ളിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സ്വർണക്കടത്തിന് സൗകര്യമൊരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തന്റെ പഴയ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കുകയാണ്. എം.ശിവശങ്കരനെതിരെ നടപടിക്ക് മുഖ്യമന്ത്രി തയ്യാറാകണം. ശിവശങ്കറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. ശിവശങ്കറിന് സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് ഫോൺകോളുകൾ തെളിവായുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെതിരെ നടപടി എടുക്കാൻ മുഖ്യമന്ത്രി മടിക്കുന്നത് ദുരൂഹമാണ്. മന്ത്രിമാർക്കും സ്വർണക്കടത്തിൽ പങ്കുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ റമീസ് തന്റെ ബന്ധുവല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.