he

ബി.എച്ച്.എം.എസ് സപ്ലിമെന്ററി പരീക്ഷാഫലം

തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ചിൽ നടത്തിയ ഫസ്റ്റ് ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച്‌ കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ജൂലായ്24നകം അപേക്ഷിക്കാം.

ബി.പി.ടി സപ്ലിമെന്ററി പരീക്ഷാഫലം

ഫെബ്രുവരിയിൽ നടത്തിയ നാലാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും, സ്‌കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച്‌ കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 24നകം അപേക്ഷിക്കണം

പരീക്ഷകൾ മാറ്റിവച്ചു

15 മുതൽ 21 വരെയുള്ള തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന ഫൈനൽ ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.