mukesh-ambani

മുംബയ്: ഇന്ത്യയ്ക്കായി റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഡിജിറ്റൽ/ടെലികോം വിഭാഗമായ ജിയോ പ്ളാറ്ര്‌ഫോംസ് 'മെയ്ഡ് ഇൻ ഇന്ത്യ" 5ജി രൂപകല്‌പന ചെയ്‌തെന്നും 5ജി സ്‌പെക്‌ട്രം ലഭ്യമായാലുടൻ പരീക്ഷണം തുടങ്ങുമെന്നും ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനി പറഞ്ഞു. റിലയൻസിന്റെ 43-ാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര സാങ്കേതികവിദ്യയോടെ ജിയോ തയ്യാറാക്കിയ 5ജി അടുത്തവർഷം നടപ്പാക്കാമെന്നാണ് പ്രതീക്ഷ.

ടെക്‌നോളജിയിൽ മികച്ച വൈദഗ്ദ്ധ്യമുള്ള 20 സ്‌റ്രാർട്ടപ്പുകളുടെ പിന്തുണയോടെയാണ് 5ജി സജ്ജമാക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് കാമ്പയിനുള്ള പിന്തുണയാണ് ജിയോ 5ജി. ലോകതലത്തിൽ 5ജി കയറ്റുമതി ചെയ്യാനും ജിയോ സജ്ജമാണ്. മൂന്നുവർഷത്തിനകം ജിയോ ഉപഭോക്താക്കളുടെ എണ്ണം 50 കോടി കവിയും. നിലവിൽ ഉപഭോക്താക്കൾ 38.8 കോടിയാണ്. വീഡിയോ കോൺഫറൻസിംഗിനായി അവതരിപ്പിച്ച ക്ളൗഡ് അധിഷ്‌ഠിത ജിയോ മീറ്ര് ആപ്പ് ദിവസങ്ങൾക്കകം 50 ലക്ഷം ഡൗൺലോഡുകൾ നേടിയെന്നും അദ്ദേഹം പറഞ്ഞു.

ജിയോയ്ക്ക് ഗൂഗിളിന്റെ

₹33,​737 കോടി

ഇന്ത്യയിൽ അടുത്ത 7 വർഷത്തിനകം 75,​000 കോടി രൂപ (ആയിരം കോടി ഡോളർ)​ നിക്ഷേപിക്കുമെന്ന് അറിയിച്ച ഗൂഗിൾ,​ അതിന്റെ പകുതിയോളവും നൽകുന്നത് ജിയോയ്ക്ക്. ജിയോ പ്ളാറ്ര്‌ഫോംസിന്റെ 7.7 ശതമാനം ഓഹരികൾ 33,​737 കോടി രൂപയ്ക്ക് ഗൂഗിൾ ഏറ്റെടുക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. നേരത്തേ ഫേസ്ബുക്ക് ഉൾപ്പെടെ 13 കമ്പനികളും ജിയോയിൽ നിക്ഷേപിച്ചിരുന്നു.

നിക്ഷേപം ഇങ്ങനെ: (തുക കോടി രൂപയിൽ)​

ഫേസ്ബുക്ക് : ₹43,​574

സിൽവർലേക്ക് : ₹10,​203

വിസ്‌റ്റ : ₹11,​367

ജനറൽ അറ്ര്‌ലാന്റിക് : ₹6,​598

കെ.കെ.ആർ : ₹11,​367

മുബദല : ₹9,​0​93

സിൽവർലേക്ക് : ₹4,​547

ആദിയ : ₹5,​683

ടി.പി.ജി : ₹4,​546

എൽകാട്ടർട്ടൺ : ₹1,​894

പി.ഐ.എഫ് : ₹11,​367

ഇന്റൽ : ₹1,​894

ക്വാൽകോം : ₹794

കടംവീട്ടി

റിലയൻസ്

ഈവർഷം ഫേസ്‌ബുക്ക്,​ ബി.പി എന്നിവയിൽ നിന്ന് നിക്ഷേപമായും അവകാശ ഓഹരി വില്പനയിലൂടെയും 2.12 ലക്ഷം കോടി രൂപ റിലയൻസ് സമാഹരിച്ചു. 2019-20ലെ അറ്റ കടബാദ്ധ്യതയായ 1.61 ലക്ഷം കോടി രൂപയേക്കാൾ ഏറെക്കൂടുതലാണിത്. ഇതോടെ,​ റിലയൻസിന്റെ കടബാദ്ധ്യതയില്ലാത്ത കമ്പനിയാക്കുകയെന്ന ലക്ഷ്യം നേടിയെന്ന് മുകേഷ് പറഞ്ഞു.

$15,​000 കോടി

മൂല്യം 15,​000 കോടി ഡോളർ കവിഞ്ഞ ആദ്യ ഇന്ത്യൻ കമ്പനിയാണ് റിലയൻസ്. ജൂലായ് 14ലെ കണക്കുപ്രകാരം 15,​900 കോടി രൂപയാണ് മൂല്യം (12 ലക്ഷം കോടി രൂപ)​. ഇത് കുവൈറ്ര്,​ ശ്രീലങ്ക,​ മ്യാൻമർ,​ സിംബാബ്‌വെ,​ ഐസ്‌ലൻഡ്,​ മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുടെ ജി.ഡി.പിയേക്കാൾ കൂടുതലാണ്.

5ജി ഫോൺ

ഗൂഗിളുമായി സഹകരിച്ച് ഇന്ത്യയിൽ ജിയോ കുറഞ്ഞ വിലയുള്ള 5ജി ആൻഡ്രോയിഡ് സ്‌മാർട്‌ഫോൺ അവതരിപ്പിക്കും. 2ജി ഫീച്ചർഫോൺ-മുക്ത ഇന്ത്യയാണ് ലക്ഷ്യം. നിലവിൽ 35 കോടിപ്പേർ ഇന്ത്യയിൽ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്.

കാർബൺ-ഫ്രീ

2035ഓടെ റിലയൻസിനെ കാർബൺ-ഫ്രീ കമ്പനിയാക്കും. ഓയിൽ ടു കെമിക്കൽ വിഭാഗത്തെ പ്രത്യേക ഉപകമ്പനിയാക്കി മാറ്രാൻ എൻ.സി.എൽ.ടിയെ സമീപിക്കും.

5ജി കരുത്ത്

ധനകാര്യം,​ കൃഷി,​ മാദ്ധ്യമം,​ ആരോഗ്യം,​ വിദ്യാഭ്യാസം,​ ഇ-കൊമേഴ്‌സ്,​ സ്‌മാർട് സിറ്രി,​ സ്‌മാർട് മൊബിലിറ്രി എന്നീ മേഖലകളിൽ 5ജി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് മുകേഷ് അംബാനി.

ജിയോ പ്ളസ് ടിവി

ജിയോ ഫൈബർ ഉപഭോക്താക്കൾക്കായി ആമസോൺ,​ നെറ്ര്‌ഫ്ളിക്‌സ് മാതൃകയിൽ ജിയോ പ്ളസ് ടിവി എന്ന പേരിൽ ഒ.ടി.ടി പ്ളാറ്ര്‌ഫോം അവതരിപ്പിക്കും.

ആരാംകോ വൈകും

റിലയൻസിൽ സൗദി ആരാംകോയുടെ നിക്ഷേപമെത്താൻ വൈകും. ആഗോള ക്രൂഡോയിൽ വിപണിയിലെ അസ്ഥിരതയാണ് കാരണം.

₹1.62 ലക്ഷം കോടി

ഇന്ത്യയിലെ ഏറ്റവും ലാഭമേറിയ റീട്ടെയിൽ കമ്പനിയാണ് റിലയൻസ്. 1.62 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞവർഷത്തെ വരുമാനം.

വിസ്‌മയമായി

ജിയോ ഗ്ളാസ്

ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ വീഡിയോ യോഗങ്ങൾ സാദ്ധ്യമാക്കുന്ന ജിയോ ഗ്ളാസ് റിലയൻസ് അവതരിപ്പിച്ചു. കേബിൾ വഴി സ്‌മാർട്‌ഫോണുമായി ബന്ധിപ്പിക്കാവുന്ന ഗ്ലാസിന് 75 ഗ്രാം മാത്രമാണ് ഭാരം. ജിയോ ഗ്ളാസ് 25 ആപ്പുകളും സപ്പോർട്ട് ചെയ്യും.

ശതകോടീശ്വരന്മാരുടെ

6-ാം തമ്പുരാൻ

ലോകത്തെ ആറാമത്തെ വലിയ ശതകോടീശ്വരനാണ് മുകേഷ് അംബാനി. കോടീപതി പട്ടികയും ആസ്‌തിയും ഇങ്ങനെ: (തുക കോടിയിൽ)​

1. ജെഫ് ബെസോസ് : $18,​400

2. ബിൽ ഗേറ്ര്‌സ് : $11,​500

3. ബെർണാഡ് അർണോൾട്ട് : $9,​450

4. മാർക്ക് സുക്കർബർഗ് : $9,​080

5. സ്‌റ്രീവ് ബാൾമെർ : $7,​460

6. മുകേഷ് അംബാനി : $7,​240

7. ലാറി പേജ് : $7,​160

8. വാറൻ ബഫറ്ര് : $6,​970

9. സെർജീ ബ്രിൻ : $6,​940

10. എലോൺ മസ്‌ക് : $6,​860

(സ്‌റ്രാൻഫോഡിൽ മുകേഷിന്റെ സഹപാഠിയായിരുന്നു മൈക്രോസോഫ്‌റ്ര് സി.ഇ.ഒ സ്‌റ്രീവ് ബാൾമെർ)​

₹1,​846

ഇന്നലെ റിലയൻസ് ഓഹരിവില 3.7 ശതമാനം നഷ്‌ടത്തോടെ 1,​846ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള 1,​978 രൂപയെന്ന റെക്കാഡ് ഉയരം കുറിച്ച ഓഹരി,​ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെയാണ് താഴേക്കിറങ്ങിയത്. ഇന്നലെ മാത്രം ഓഹരിമൂല്യത്തിൽ നിന്ന് 45,​000 കോടി രൂപ കൊഴിഞ്ഞു.