വീട്ടിനകത്ത് ഒരു ചെരുപ്പ്, പുറത്ത് മറ്റൊന്ന്, ഇങ്ങനെ എവിടെ പോയാലും ചെരിപ്പിടാതെ നടക്കുന്ന കാര്യം നമുക്ക് ആലോചിക്കാനാവില്ല. ചെരുപ്പിടാതെ പുറത്തിറങ്ങുന്ന കുട്ടികളെ അമ്മമാർ ശാസിക്കും. രോഗങ്ങൾ വരുമത്രേ...എന്നാൽ ഇത് ശരിയല്ല. നമ്മുടെ ശരീരത്തിലെ വിവിധ നാഡികൾ കാൽപാദവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. നഗ്നപാദങ്ങൾ മണ്ണിലോ മണലിലോ ചരലിലോ പതിയുമ്പോൾ കാലിനടിയിലുള്ള പ്രഷർ പോയിന്റുകളെ ഉദ്ദീപിപ്പിക്കുകയാണ്.
ഇതിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹൃദയത്തിന്റെയും രക്തധമനികളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പച്ചപുല്ലിൽ ചെരിപ്പിടാതെ നടക്കുന്നത് ഉറക്കമില്ലായിമയ്ക്ക് പരിഹാരമാണ്. ദിവസം മുഴുവനും ഉന്മേഷത്തിനും കാഴ്ചകുറവിനും രക്തസമ്മർദം നിയന്ത്രിക്കാനും ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കും വെറും പാദങ്ങളിൽ നടക്കുന്നത് പരിഹാരമാണ്. ശരീരവേദനക്കും ഈ നടത്തം ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.