
പാറ്റ്ന: കൊവിഡ് രോഗികളെ ചികിത്സിക്കാൻ ട്രാക്ടറിൽ പോയി മാതൃകയായി ഡോക്ടർമാർ. ബിഹാറിലെ സുപാൽ ജില്ലയിലാണ് സംഭവം. അവിടത്തെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ നോക്കാൻ വേണ്ടിയാണ് വെള്ളം നിറഞ്ഞ റോഡിലൂടെ ട്രാക്ടറിൽ കയറി ഡോക്ടർ എത്തിയത്. കനത്ത മഴയെ തുടർന്നാണ് സുപാലിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയത്.
'മഴയാണെന്ന് കരുതി ഞങ്ങൾക്ക് രോഗികളെ ഉപേക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഏതു മാർഗം ഉപയോഗിച്ചും ഞങ്ങൾ രോഗികളുടെ അടുത്ത് ഓടിയെത്തും."- ഡോ. അമരേന്ദ്ര കുമാർ പറഞ്ഞു.
കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി കനത്ത മഴയാണിവിടെ. അത് കറച്ചു ദിവസം കൂടി തുടരുമെന്നാണ് അറിയുന്നത്.
കൊവിഡ് പരിശോധനയിൽ പിന്നിൽ
രാജ്യത്തെ കൊവിഡ് പരിശോധനയിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ് ബിഹാർ.
ബിഹാറിൽ പരിശോധ പത്തുലക്ഷത്തിൽ രണ്ടായിരം പേർക്ക്.
ഡൽഹിയിൽ അത് 32000 .