തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരത്ത് അതീവഗുരുതരമായ സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 157 പേർക്കാണ് ഇന്ന് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 130 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഏഴുപേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ആരിൽ നിന്നും രോഗം പകരാവുന്ന സ്ഥിതിയാണെന്നും മുൻകരുതൽ എടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആക്കും. 500 മുതൽ 750 വരെ രോഗികളെ ഒരേസമയം ചികിത്സിക്കാൻ സൗകര്യം ഒരുക്കും. പൂന്തുറ സെന്റ് തോമസ് സ്‌കൂളിലും താൽകാലിക ആശുപത്രി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.