
ന്യൂഡൽഹി: വൈറസ് വ്യാപനം തടയുന്നതിനായി കൊവിഡ് കാലത്ത് 150 ഓളം രാജ്യങ്ങളിലേക്ക് മരുന്നെത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്ത് സമാധാനവും സ്ഥിരതയും നിലനിറുത്താൻ ഇന്ത്യ- യൂറോപ്യൻ യൂണിയനുകളുടെ പങ്കാളിത്ത്വം ഉപയോഗപ്രദമെന്ന് മോദി പറഞ്ഞു. ഇന്ത്യയും യൂറോപ്യൻ യൂണിയനും ജനാധിപത്യം, ബഹുസ്വരത, അന്താരാഷ്ട്ര സ്ഥാപനങ്ങളോടുള്ള ബഹുമാനം, സ്വാതന്ത്ര്യം, സുതാര്യത എന്നീ മൂല്യങ്ങൾ പങ്കിടുന്നവരാണെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സമ്മിറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് വൈറസ് ബാധയെ തുടർന്ന് ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ തകർച്ചയുണ്ടായെന്നും ഇതിനെ മറികടക്കാൻ ജനാധിപത്യ രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്നും മോദി പറഞ്ഞു.