qatar-world-cup

ദോഹ : ഖത്തർ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ മത്സരം 2022 നവംബർ 21നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എട്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.

ഗ്രൂപ്പ് റൗണ്ടിൽ ഒരു ദിവസം നാല് മത്സരങ്ങൾ വീതമാണ് നടക്കുന്നത്.

ഡിസംബർ 3-6 തീയതികളിലായാണ് പ്രീക്വാർട്ടർ ഫൈനലുകൾ.

ഡിസംബർ 9-10 തീയതികളിൽ ക്വാർട്ടർ ഫൈനലുകൾ.

ഡിസംബർ 13-14 തീയതികളിൽ സെമി ഫൈനലുകൾ.

ഡിസംബർ 17ന് ലൂസേഴ്സ് ഫൈനൽ .

2022 ഡിസംബർ 18നാണ് ഫൈനൽ.

ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങൾ നടന്നുവരുന്നതേയുള്ളൂ.ഇത് പൂർത്തിയായ ശേഷം ഗ്രൂപ്പ് റൗണ്ടിലെത്തുന്ന ടീമുകളെ നിശ്ചയിക്കും.