16-sabarimala
കർക്കടകമാസപൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര ശ്രീകോവിൽ നട് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്രശ്രീകോവിൽ നട തുറക്കുന്നു

ശബരിമല: കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രനടകളും തുടർന്നു. ആഴിയിൽ അഗ്‌നി പകർന്നു. ഭക്തർക്ക് പ്രവേശനമില്ലാത്തതിനാൽ നടതുറക്കുന്നതിനും അടയ്ക്കുന്നതിനും പ്രത്യേക സമയക്രമമാണ്.
ഇന്നലെ പൂജകൾ ഇല്ലായിരുന്നു. നാളെ പുലർച്ചെ അഞ്ചിന് നടതുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് മണ്ഡപത്തിൽ ഗണപതിഹോമം. എല്ലാ ദിവസവും പതിവ് പൂജകളേ ഉണ്ടാവു. 20ന് രാത്രി നട അടയ്ക്കും. 20ന് പമ്പയിൽ വാവുബലിതർപ്പണത്തിനുള്ള സൗകര്യവും ഉണ്ടാകില്ല.