m-sivasankar-

തിരുവനന്തപുരം: സ്വപ്നയെ നാലുവർഷമായി അറിയാമെന്നും സന്ദീപിനെയും സരിത്തിനെയും അവരാണ് പരിചയപ്പെടുത്തിയതെന്നുമാണ് ശിവശങ്കർ കഴിഞ്ഞ ദിവസം കസ്റ്റംസിന് മൊഴി നൽകിയത്. കുടുംബവുമായും അടുപ്പമുണ്ട്. സ്വപ്നയുടെ ഫ്ളാ​റ്റിൽ പോകാറുണ്ടായിരുന്നു. സെക്രട്ടേറിയ​റ്റിനടുത്തുള്ള തന്റെ ഫ്ളാ​റ്റിൽ സ്വപ്നയും വന്നിട്ടുണ്ട്. അവരുടെ കുടുംബചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങൾ മിക്കതും ചടങ്ങുകളിലേതാണ്.

കോൺസുലേറ്റ് പി.ആർ.ഒ എന്നാണ് സരിത്തിനെ സ്വപ്ന പരിചയപ്പെടുത്തിയത്. സുഹൃത്തുക്കൾ കുറവായിരുന്ന താൻ മികച്ച സുഹൃത്തായിരുന്ന സരിത്തുമായി ദീർഘനേരം ഫോണിൽ സംസാരിച്ചിട്ടുണ്ട്. പലതവണ കണ്ടിട്ടുമുണ്ട്. എന്നാൽ ഔദ്യോഗിക പദവിയില്ലാത്ത സന്ദീപുമായി എങ്ങനെയാണ് ബന്ധമെന്ന് വിശദീകരിക്കാൻ ശിവശങ്കറിനായില്ല.