തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ 2043 കേന്ദ്രങ്ങളിലായി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 375655 വിദ്യാർത്ഥികളിൽ 319782 പേർ വിജയിച്ചതായി മന്ത്രി സി. രവീന്ദ്രനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 234 വിദ്യാർത്ഥികൾ 1200ൽ 1200 മാർക്കും, 18510 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസും നേടി. 14195 പെൺകുട്ടികളും 4315 ആൺകുട്ടികളും. കഴിഞ്ഞ വർഷം ഇത് 14244 . 114 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം79 . 30ൽതാഴെ വിജയശതമാനമുള്ള 31 സ്‌കൂളുകളുണ്ട്. കഴിഞ്ഞ വർഷം 27.
പരീക്ഷയെഴുതിയ 197059 പെൺകുട്ടികളിൽ 181870 (92.29%) പേരും. 178596 ആൺകുട്ടികളിൽ 137912 (77.22) പേരും വിജയിച്ചു. സ്‌കോൾ കേരളക്ക് കീഴിൽ പരീക്ഷ എഴുതിയ 49245ൽ 21490 പേർ വിജയിച്ചു. 43.64 %
. 182414 സയൻസ് വിദ്യാർത്ഥികളിൽ 161661 പേരും (88.62%) 77095 ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളിൽ 59949 പേരും (77.76%) 116146 കൊമേഴ്‌സ് വിദ്യാർത്ഥികളിൽ 98172 പേരും (84.52%) വിജയിച്ചു
ഗവ. സ്‌കൂളുകളിലെ 158828ൽ 130541 പേരും (82.19%) എയ്ഡഡ് മേഖലയിലെ 192377ൽ 169316 പേരും (88.01%) അൺഎയ്ഡഡ് മേഖലയിലെ 24233ൽ 19708 പേരും (81.33%) വിജയിച്ചു.മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 18510 പേരിൽ 13037 പേർ സയൻസ് , 1630 പേർ ഹ്യുമാനിറ്റീസ്, 3843 പേർ കൊമേഴ്‌സ് വിഭാഗങ്ങളിലാണ്.
എറണാകുളം
മുന്നിൽ
ഹയർസെക്കൻഡറി വിജയശതമാനത്തിൽ മുന്നിൽ എറണാകുളം (89.02%) ജില്ലയും പിന്നിൽ കാസർകോട് (78.68 %) ജില്ലയുമാണ്. 15 ടെക്‌നിക്കൽ സ്‌കൂളുകളിൽ നിന്ന് 1227 പേർ പരീക്ഷയെഴുതിയതിൽ 1079 പേർ വിജയിച്ചു. 87.94% . കഴിഞ്ഞ വർഷം ഇത് 69.72% . കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്‌കൂളിൽ 80 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 79 പേർ വിജയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ. ജീവൻബാബു എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.