ബംഗളുരു: ഫോട്ടോഗ്രാഫർ രവി ഹോംഗലിന് മക്കളുണ്ടായപ്പോഴും കാമറയെക്കുറിച്ചായിരുന്നു ചിന്ത. പ്രിയതമന്റെ കാമറ പ്രണയത്തിന് ഭാര്യ കൃപയും സമ്മതം മൂളിയപ്പോൾ മക്കളുടെ പേര് കാമറ ബ്രാന്റുകളുടേതായി. കാനോൺ, എപ്‌സൻ, നിക്കോൺ എന്നിങ്ങനാണ് രവി-കൃപ ദമ്പതികളുടെ മൂന്ന് ആൺമക്കളുടെ പേരുകൾ.
ഇതുകൊണ്ടും കാമറാ പ്രണയം തീർന്നില്ല. വീടുപണിതപ്പോൾ കാമറയുടെ ആകൃതിയിൽ നിർമ്മിച്ചാണ് രവി വൈറൈറ്റി നിലനിറുത്തിയത്. ഡി.എസ്.എൽ.ആർ കാമറയുടെ ആകൃതിയിലാണ് ബൽഗാമിലെ ശാസ്ത്രി നഗറിൽ മൂന്ന് നിലയുള്ള വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി.
വീടിന് അകവും ഇന്റീരിയറുമെല്ലാം കാമറയുമായി ബന്ധപ്പെട്ടത് തന്നെ. ജനാലകൾ കാമറയുടെ വ്യൂ ഫൈൻഡർ പോലെ ഗ്ലാസുകൾകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പറഞ്ഞു. പഴയ വീട് വിറ്റും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽനിന്നും പണം കടം വാങ്ങിയുമാണ് രവി ഈ വീട് പണിതത്.
''1986മുതൽ ഫോട്ടോഗ്രാഫറാണ് ഞാൻ. ഈ വീട് എന്റെ സ്വപ്‌ന സാക്ഷാത്കാരമാണ്. മക്കൾക്ക് കാമറ ബ്രാന്റുകളുടെ പേര് നൽകിയപ്പോൾ എല്ലാവരും എതിർത്തു. എന്നാൽ ഞങ്ങൾ ഉറച്ചുനിന്നു.''
- രവി ഹോംഗൽ