മണ്ണുത്തി: പ്ലസ് ടു പരീക്ഷ ഫലം വരുന്നത് പേടിച്ച് വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. മണ്ണുത്തിക്കടുത്ത് ആറാംകല്ലിൽ ആമ്പല്ലൂർ കളരിക്കൽ വീട്ടിൽ വിശ്വംഭരന്റെ മകൾ റിയയാണ് (17) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
അമ്മ ലതയോടൊപ്പമാണ് റിയ പതിവായി ഉറങ്ങിയിരുന്നത്. അന്നേദിവസം അമ്മ ഉറങ്ങിയശേഷം തന്റെ പരീക്ഷാഫലം നാളെ വരുമെന്നും ജയപ്രതീക്ഷയില്ലെന്നും അതുകൊണ്ട് പോകുന്നുവെന്നും എഴുതിവച്ച ശേഷമാണ് മറ്റൊരു മുറിയിൽ കയറി ജീവനൊടുക്കിയത്.
തീ ആളിപ്പടർന്നപ്പോൾ നിലവിളിച്ച പെൺകുട്ടിയുടെ ശബ്ദം കേട്ട് അമ്മ ഓടിയെത്തി കമ്പിളിത്തുണി കൊണ്ട് അണയ്ക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മണ്ണുത്തി പൊലീസെത്തി ആംബുലൻസിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെത്തിച്ചു.
പിതാവ് വിശ്വംഭരൻ കുവൈറ്റിൽ ഡ്രൈവറാണ്. മറ്റു നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.