v-star

കൊച്ചി: പ്രമുഖ ഇന്നർവെയർ ബ്രാൻഡായ വി-സ്‌റ്റാർ 100 ശതമാനം കോട്ടണിൽ നിർമ്മിച്ച മാസ്‌കുകൾ വിപണിയിലെത്തിച്ചു. കേരളത്തിലെ വി-സ്‌റ്രാറിന്റെ ഔട്ട്‌ലെറ്റുകളിലും മറ്ര് ടെക്‌സ്‌‌റ്രൈൽ ഷോപ്പുകളിലും ഇവ ലഭിക്കും. വി-സ്‌റ്രാറിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള ഫാക്‌ടറികളിലാണ് മാസ്‌കിന്റെ നിർമ്മാണം. 100 ശതമാനം ശുചിത്വവും ഗുണനിലവാരവും ഉറപ്പുനൽകുന്ന മാസ്‌ക്,​ നിരവധി നിലവാര നിയന്ത്രണ പ്രക്രിയകൾ കടന്നാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നതെന്ന് വി-സ്‌‌റ്രാർ ചൂണ്ടിക്കാട്ടുന്നു.

വായു സഞ്ചാരമുള്ള,​ ഗുണമേന്മയേറിയ ഫാബ്രിക് ഉപയോഗിച്ച് നിർമ്മിച്ച മാസ്‌ക്,​ ചർമ്മത്തിന് ഇണങ്ങുന്നതും ധരിക്കാൻ ആയാസഹരിതവുമാണ്. വിവിധ വർണങ്ങളിലും പ്രിന്റുകളിലും മാസ്‌ക് ലഭിക്കും. വീണ്ടും കഴുകി ഉപയോഗിക്കാവുന്നവയാണിവ. സ്‌ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും അനുയോജ്യമായ 12ൽപ്പരം മാസ്‌കുകളാണ് വിപണിയിൽ എത്തിച്ചത്.