തിരുവനന്തപുരം: സൗന്ദര്യവർദ്ധക സോപ്പ് നിർമ്മാണ രംഗത്തെ പ്രമുഖ ബ്രാൻഡായ ക്യൂട്ടി, വിപണനശൈലിയിൽ മാറ്റം വരുത്തുന്നു. 'കൊവിഡ് പോരാട്ടത്തിൽ രാഷ്‌ട്രത്തിന്റെ സോപ്പ് രാഷ്‌ട്രത്തോടൊപ്പം" എന്ന ആശയവുമായി 'ഇത്തിരി ക്യൂട്ടി, ഒത്തിരി സേഫ്‌റ്രി" എന്ന കാമ്പയിനാണ് കമ്പനി തുടക്കമിട്ടത്.
കൊവിഡ് വ്യാപന പശ്‌ചാത്തലത്തിൽ വിപണിയിൽ സോപ്പിന് ആവശ്യമേറുകയാണ്. കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളും ഇതോടൊപ്പം ക്യൂട്ടി സോപ്പിന്റെ നിർമ്മാതാക്കളായ ഗുഡ്ബൈ സോപ്പ്‌സ് ആൻഡ് കോസ്‌മെറ്രിക്‌സ് പ്രൈവറ്ര് ലിമിറ്റഡ് നടത്തുന്നുണ്ട്. ക്യൂട്ടി ദ സേഫ്‌റ്രി കാമ്പയിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർക്ക് സൗജന്യമായി സോപ്പും മാസ്‌കും നൽകുന്ന പദ്ധതി നടപ്പാക്കുന്നു. കേരളത്തിനകത്തും പുറത്തും വിപുലമായ വിപണന പ്രവർത്തനങ്ങളും കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.