ന്യൂഡൽഹി : രാജ്യത്ത് കായികമത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാനസർക്കാരുകൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു.കഴിഞ്ഞ ദിവസം സംസ്ഥാന കായിക മന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മേയ് അവസാനത്തോടെ സ്റ്റേഡിയങ്ങൾ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും മത്സരങ്ങൾ നടത്താൻ തുടങ്ങിയിട്ടില്ല.