മഞ്ഞലോഹത്തിന് മലയാളികളുടെ മനസിലെ സ്ഥാനം വലുതാണ്. ജനനം മുതല്‍ മരണം വരെ ശരീരത്തില്‍ ഒരു തരിപൊന്നെങ്കിലും അണിയാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ പേരും. ഈ ലോഹത്തിന്റെ ഖനികള്‍ ആഫ്രിക്കയിലും അമേരിക്കയിലുമാണെങ്കിലും ഇതിന്റെ ഉപഭോക്താക്കളില്‍ കേരളത്തിന്റെ സ്ഥാനം വളരെ വലുതാണ്. ഇതു തന്നെയാണ് സ്വര്‍ണ കള്ളക്കടത്തുകാരുടെ ഇഷ്ട സ്ഥലമായി കേരളം മാറുന്നതും.
അന്താരാഷ്ട്ര മാര്‍ക്കറ്രിലും ഇന്ത്യയുടെ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ വന്‍ വ്യത്യാസമാണുള്ളത്. കനത്ത നികുതികൂടി ചേര്‍ക്കുമ്പോള്‍ കള്ളക്കടത്തുകാര്‍ക്ക് കിട്ടുന്നത് കനത്ത ലാഭമാണ്. അതായത് ഒരു പവന്‍ ഇന്ത്യയിലെത്തിക്കുമ്പോള്‍ 5500 രൂപയാണ് കള്ളക്കടത്തുകാര്‍ക്ക് ലഭിക്കുക. ഇതിന്റെ പത്ത് ശതമാനമാണ് കടത്തുന്നവര്‍ക്കുള്ള കൂലിയായി നല്‍കുന്നത്. ബാക്കി ലാഭത്തിന്റെ സിംഹഭാഗവും തിരിച്ചറിയാന്‍ പോലുമാകാത്തവരുടെ കൈകളിലേക്കാണ് പോകുന്നത്. വിമാനമാര്‍ഗമുള്ള സ്വര്‍ണക്കടത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഈ കൊള്ള ലാഭം തന്നെയാണ്. എന്നാല്‍ ആഭരണ നിര്‍മ്മാണത്തിനുമപ്പുറം മെറ്റല്‍ കറന്‍സിയായി സ്വര്‍ണത്തെ രാജ്യവിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തിന്റെ ഉള്ളറകളിലേക്ക് നേര്‍ക്കണ്ണ് അന്വേഷണം നടത്തുന്നു.