covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് 13,681,100 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 586,127 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 8,027,820 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമാണ്. 9,68,876 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 24,915 ആയി ഉയർന്നു. 6,12,815 പേർ രോഗമുക്തി നേടി എന്നത് ആശ്വാസം പകരുന്നു. അതേസമയം, രാജ്യത്ത് കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് ഐ.എം.എ റെഡ് അലർട്ട് നൽകി. ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഐ.എം.എയുടെ നിർദേശം. രോഗം വരാതിരിക്കാനുളള നടപടികൾ സ്വീകരിക്കാനും, സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്നും ഐ.എം.എയുടെ നിർദേശത്തിൽ പറയുന്നു

അമേരിക്കയിൽ അറുപത്തിയാറായിരത്തിലധികം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യു.എസിൽ ആകെ രോഗബാധിതരുടെ എണ്ണം 3,615,991 ആയി. 140,105 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,644,773 പേർ രോഗമുക്തി നേടി. ബ്രസീലിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മുപ്പത്തി അയ്യായിരത്തോളം പേർക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.