ന്യൂയോർക്ക്:അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. മുൻ പ്രസിഡന്റ് ബരാക് ഒബാമ, മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ശതകോടീശ്വരന്മാരും രാഷ്ട്രീയ പ്രമുഖരും ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. ക്രിപ്‌റ്റോ കറൻസിയായ ബീറ്റ്‌കോയിൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടു.
അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി.
We are aware of a security incident impacting accounts on Twitter. We are investigating and taking steps to fix it. We will update everyone shortly.
— Twitter Support (@TwitterSupport) July 15, 2020