തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. കൊല്ലം സ്വദേശിയായ അമ്പത്തിരണ്ടുകാരനാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തേയും തിരുവനന്തപുരം മെഡിക്കൽകോളേജിൽ സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.