swapna-suresh

തിരുവനന്തപുരം: വിമാനത്തവളത്തിൽ സ്വർണം പിടികൂടിയ ദിനം സ്വപ്ന സുരേഷ് ഹിൽട്ടൺ ടവർ പരിധിയിൽ ഉണ്ടായിരുന്നതിന് തെളിവുകൾ. രാവിലെ ഒമ്പത് മുതൽ 12.26വരെ സ്വപ്ന ഈ ടവർ പരിധിയിൽ ഉണ്ടായിരുന്നു. കൂടാതെ സ്വർണമെത്തിയ ദിവസം പ്രതികളായ ജമാൽ, റമീസ്, അൻവർ, ഷാഫി എന്നിവർ തിരുവനന്തപുരത്തെത്തി. ഹെദർ ടവറിലെ ഫ്ലാറ്റിലാണ് ആസൂത്രണം നടന്നതെന്നാണ് സൂചന.

അതേസമയം, സ്വർണം പിടിച്ചെടുത്ത അന്ന് സ്വപ്നയെത്തേടി യു.എ.ഇ കോൺസുലേറ്റിലെ ഉന്നതന്റെ ഫോൺ കോളെത്തി. കോൺസുൽ ജനറൽ ഉപയോഗിക്കുന്ന ഫോണിൽ നിന്ന് മൂന്ന് തവണയാണ് സ്വപ്നയ്ക്ക് വിളിയെത്തിയത്. കൂടാതെ അതിന്‌ മുൻപുള്ള ദിവസങ്ങളിൽ യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഫോണിൽ നിന്ന് വിളിവന്നതിനും രേഖകളുണ്ട്.


സ്വർണക്കടത്തിന്റെ വാർത്ത പുറത്ത് വന്നതിനോടടുപ്പിച്ചുള്ള സമയത്ത് കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ നമ്പരിൽ നിന്ന് മൂന്ന് കോളുകളാണ് സ്വപ്നയുടെ ഫോണിലേക്ക് വന്നത്. കോൺസുൽ ജനറലിന്റെ നിർദേശപ്രകാരമാണ് ലഗേജ് പിടിച്ചപ്പോൾ താൻ കസ്റ്റംസിനെ വിളിച്ചതെന്ന് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.