തെഹ്റാൻ: ഛാബഹാർ തുറമുഖത്തുനിന്ന് സഹേദാനിലേക്കുള്ള റെയിൽപാതയുടെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരിച്ച് ഇറാൻ. 'ഇത് തെറ്റായ വാർത്തയാണ്. ഛബഹാർ-സഹീദാൻ റെയിൽവേയുമായി ബന്ധപ്പെട്ട് ഇറാൻ ഇന്ത്യയുമായി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
'ഛാബഹാറിലെ നിക്ഷേപത്തിനായി ഇറാൻ ഇന്ത്യക്കാരുമായി രണ്ട് കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഒന്ന് തുറമുഖത്തിന്റെ യന്ത്രസാമഗ്രികളുമായും ഉപകരണങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു, രണ്ടാമത്തേത് 150 മില്യൺ ഡോളറിന്റെ ഇന്ത്യയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടതാണെന്ന് അധികൃതർ പറഞ്ഞതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്നതിലെ സുപ്രധാന ഭാഗമായാണ് ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി നേരത്തെ തുറമുഖത്തെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ലിമിറ്റഡ് റെയിൽവേ ലൈൻ പദ്ധതിക്ക് 160 കോടി ഡോളർ ധനസഹായം നൽകാമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു.
ഇറാന്‍ ചൈനയുമായി കരാറിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കഴിഞ്ഞ ദിവസം പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ചൈനയുമായി 25 വര്‍ഷത്തെ സാമ്പത്തിക, സുരക്ഷാ പങ്കാളിത്വത്തിനാണ് ഇറാന്‍ ശ്രമിക്കുന്നത്. 40000 കോടി ഡോളറിന്റെ ഇടപാട് നടപ്പിലായാല്‍ ഇറാനിലെ ബാങ്കിംഗ്, ടെലിക്കമ്മ്യൂണിക്കേഷന്‍, തുറമുഖങ്ങള്‍, റെയില്‍ ഉള്‍പ്പെടെ മറ്റ് നിരവധി പദ്ധതികളില്‍ ചൈനീസ് സാന്നിധ്യം കൂടും.