dead

കണ്ണൂർ: കഴിഞ്ഞദിവസം കണ്ണൂരിൽ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിമൂന്നിന് മരിച്ച കിഴക്കേടത്ത് സലീഖിനാണ്‌ രോഗം സ്ഥിരീകരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ ശ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം മുപ്പത്താറായി.

ഒന്നര മാസം മുമ്പാണ് ഇയാൾ അഹമ്മദാബാദിൽ നിന്ന് എത്തിയത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷവും വീട്ടിൽ തുടരുകയായിരുന്നു. ഉദര രോഗമുണ്ടായിരുന്നുവെങ്കിലും മതിയായ ചികിത്സ തേടാതെ ചില സമാന്തര ചികിത്സാ കേന്ദ്രങ്ങളെ സമീപിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വീഡിയോ കോളിലൂടെയും മറ്റുമാണ് ചികിത്സ തേടിയതെന്നാണ് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ചികിത്സയിൽ പിഴവുണ്ടെന്ന് കാട്ടി പരാതി നൽകാൻ ഒരുങ്ങുകയാണ് സലീഖിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.