അമല പോളിന്റെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കരഞ്ഞ് തളർന്ന രൂപത്തിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. 'ഇതിനൊരു പോംവഴിയില്ലേ?' എന്ന അടിക്കുറിപ്പോടെയാണ് നടി 'കരച്ചിൽ വീഡിയോ' സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയുടെ അവസാനം ഒരു ട്വിസ്റ്റുമുണ്ട്. നടിയെ കരയിച്ചത് ആരാണെന്നോ? ഉള്ളിയാണ് അമലയുടെ കണ്ണീരിന് പിന്നിൽ. ആദ്യം ഞങ്ങളെയൊന്ന് ഞെട്ടിച്ചു എന്നാണ് ആരാധകർ ഇതിന് നൽകിയിരിക്കുന്ന മറുപടി.