gold

തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ മൂന്നുപേരെക്കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കടത്തിയ സ്വർണം വിറ്റഴിക്കാൻ ഇടനിലക്കാരായവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിനുശേഷം ഇന്നുതന്നെ അറസ്റ്റുരേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലായവർ ആരൊക്കെയാണെന്ന് വ്യക്തമല്ല.

അതേസമയം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത മുൻ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെതിരെ ഉടൻ നടപടി ഉണ്ടായേക്കുമെന്ന് സൂചന. അദ്ദേഹത്തിനെ സസ്‌പെൻഡ് ചെയ്‌തുകൊണ്ടുള്ള വകുപ്പുതല നടപടി ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് ചീഫ് സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതിയാണ് ശിവശങ്കറിനെതിരായ അന്വേഷണം നടത്തുന്നത്.