1. എം. ശിവശങ്കറിന് എതിരെ വകുപ്പുതല നടപടി ഉടന്‍. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതിന് ആണ് നടപടി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുള്ളതായി കസ്റ്റംസ് കണ്ടെത്തി ഇരുന്നു. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം കൈമാറാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം. നിയമനങ്ങളില്‍ ശിവശങ്കറിന് ജാഗ്രതക്കുറവ് ഉണ്ടായി. സര്‍ക്കാരിന് അവമതിപ്പ് ഉണ്ടായിക്കയെന്നും വിലയിരുത്തല്‍. മുഖ്യമന്ത്രി സി.പി.എം നേതാക്കളുമായി സ്ഥിതി ചര്‍ച്ച ചെയ്തു. നിലവിലെ സാഹചര്യം വിലയിരുത്തി മുതിര്‍ന്ന നേതാക്കള്‍.
2.ംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂര്‍ കരിയോട് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 13 ന് മരിച്ച കിഴക്കേടത്ത് സലീഖിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഹമ്മദാബാദില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുക ആയിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 36 ആയി. അതിനിടെ, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ മരിച്ചു. കൊല്ലം സ്വദേശിയാണ് മരിച്ചത്. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇടെയാണ് ഇയാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. മരത്തില്‍ നിന്നും വീണ് പരിക്കേറ്റ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റുക ആയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആരോഗ്യ പ്രവര്‍ത്തകരാണ് സംഭവം കണ്ടത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. നേരത്തെ ഇവിടെ രണ്ടു പേര്‍ ജീവന്‍ ഒടുക്കിയിരുന്നു.
3.സംസ്ഥാനത്തെ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, കോട്ടയത്ത് ഓട്ടോ ഡ്രൈവറില്‍ നിന്ന് മാത്രം 15 പേര്‍ക്ക് രോഗം പടര്‍ന്ന പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൊവിഡ് ക്ലസ്റ്ററായി. ഈ മേഖലയില്‍ 50 പേര്‍ക്ക് ഇന്ന് ആന്റിജന്‍ പരിശോധന നടത്തും. പരിശോധന ഫലം ഇന്ന് തന്നെ ലഭിക്കും എന്നും പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനം ആക്കും എന്നും ജില്ലാ ഭരണ കൂടം അറിയിച്ചു. ജില്ലയിലെ രോഗബാധ ആശങ്ക സൃഷ്ട്ടിക്കുന്നതാണ് എന്ന് ജില്ലാ ഭരണ കൂടം പറയുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേന ആണ് രോഗം ബാധിച്ചത്. കോട്ടയത്ത് സ്ഥിതി അതീവ ഗുരുതരം ആയ സാഹചര്യചത്തില്‍ പൊതു വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിന്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് വേര്‍തരിക്കണം എന്ന് ജില്ലാ ഭരണ കൂടം വ്യക്തമാക്കി. ഓട്ടോറിക്ഷാ, ടാക്സി, ബസ്സുകള്‍ എന്നിവയില്‍ ഇത്തരം സംവിധാനം ഉപയോഗിച്ചാലെ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കു എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
4 കോഴിക്കോടു സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം നിയന്ത്രണം കര്‍ശനമാക്കും. ഇന്നലെ 64 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 63 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആണ് രോഗബാധ. തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോര്‍പ്പറേഷന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ കണ്ടെത്തിയത്. ഇതിലൊരാളുടെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. വിദേശത്ത് നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫ്ളാറ്റുകള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍, തുടങ്ങി പൊതുജനം ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ നിന്നാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഉടനീളം നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ജില്ലാ ഭരണകൂടം. കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഭാഗികമായി നിറുത്തിവെച്ചു. പൊലീസ് അനുമതിയില്ലാത്ത പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും ഘോഷയാത്രകളും നിരോധിച്ചു.
5 അനുമതിയോടെ നടത്തുന്ന പരിപാടികളില്‍ പത്തിലധികം പേര്‍ പങ്കെടുക്കാനും പാടില്ല. കൊയിലാണ്ടി, ചോമ്പാല ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും ഇനി ഒരറിയിപ്പ് വരെ നിറുത്തിവച്ചു. രാത്രി 10 മുതല്‍ രാവിലെ 5 മണി വരെ രാത്രി കര്‍ഫ്യൂ കര്‍ശനമായി നടപ്പിലാക്കാനും നിരീക്ഷണം ശക്തമാക്കാനും പൊലീസിന് നിര്‍ദേശം നല്‍കി. അഴിയൂര്‍, വാണിമേല്‍ ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കോര്‍പ്പറേഷനിലെ പയ്യാനക്കല്‍, പുതിയങ്ങാടി, ചെറുവണ്ണൂര്‍ ഈസ്റ്റ് ഡിവിഷനുകളും പുതുതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. അതിനിടെ, ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ കൂടുന്നത് ഇടുക്കി ജില്ലയിലും ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്നലെ ആകെ സ്ഥിരീകരിച്ച 55 കേസുകളില്‍ ഉറവിടം അറിയാത്ത 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ ആദ്യ ക്ലസ്റ്റര്‍ രൂപപ്പെട്ട രാജാക്കാട് പഞ്ചായത്തില്‍ മൂന്ന് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പഞ്ചായത്തുകളില്‍ ആയി 17 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി.
6.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 1,36,81,100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,86,127 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 80,27,820 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 66,000ത്തില്‍ അധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യു.എസില്‍ ആകെ രോഗബാധിതരുടെ എണ്ണം 36,15,991 ആയി. 1,40,105 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 16,44,773 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മുപ്പത്തി അയ്യായിരത്തോളം പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
7.അമേരിക്കയില്‍ മൈക്രേസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെ ഉള്ളവരുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടാണ് ശത കോടീശ്വരന്മാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെ ഉള്ളവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. ബില്‍ ഗേറ്റ്സിന് പുറമേ, മുന്‍ പ്രസിഡന്റ് ബാരാക് ഒബാമ, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, ടെസ്ല ഉടമ എലോണ്‍ മസ്‌ക് എന്നിവരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പണം ആവശ്യപ്പെട്ടുള്ള സന്ദേശം ഇവരുടെ അക്കൗണ്ടുകളിലും പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്ക് ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. പാസവേര്‍ഡ് മാറ്റാനുള്ള ശ്രമം പരാജയപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവം ശ്രദ്ധയില്‍ പെട്ടെന്നും പരിഹാര നടപടികള്‍ സ്വീകരിക്കുന്നത് ആയും ട്വിറ്റര്‍ വ്യക്തമാക്കി.