
കോപ്പൻഹേഗ്: കാത്തുകാത്തിരുന്ന് ഒടുവിൽ ആ വിവാഹം നടന്നു. ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണിന്റെ വിവാഹമാണ് ബുധനാഴ്ച മൊയെൻ ഐലന്റിലെ മേഗിൽബൈ ചർച്ചിൽ നടന്നത്. ജോലിത്തിരക്കും കൊവിഡ് വ്യാപനവും മൂലം മൂന്നുതവണ മാറ്റിവച്ച കല്യാണമാണിത്.
42 കാരിയായ മെറ്റെ ചലച്ചിത്ര സംവിധായകനും ഫോട്ടോഗ്രാഫറുമായ ബോ തെംഗ്ബർഗി(50)നെയാണ് വിവാഹം കഴിച്ചത്. വിവാഹ ചിത്രം ഫ്രെഡറിക്‌സൻ ഫേസ്ബുക്കിൽ പങ്കുവച്ചു. സ്വകാര്യചടങ്ങിൽ ലളിതമായ രീതിയിലാണ് വിവാഹം നടന്നത്. 2019 ജൂൺ 27നാണ് മെറ്റെ ഡെൻമാർക്കിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ആദ്യം വിവാഹം നീട്ടിവച്ചത്. പിന്നീട് യൂറോപ്യൻ യൂണിയൻ സമ്മേളനത്തിന്റെ ഭാഗമായും കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായും വിവാഹം പിന്നീട് രണ്ടുതവണ വിവാഹത്തീയതി നീട്ടി വയ്ക്കുകയായിരുന്നു.