vac

ന്യൂയോർക്ക്: കൊവിഡ് വാക്സിൻ വികസിപ്പിച്ചാൽ ലോകരാജ്യങ്ങൾക്കെല്ലാം അതിൽ തുല്യാവകാശം വേണമെന്ന ആവശ്യവുമായി ലോകനേതാക്കൾ. എട്ട് രാജ്യങ്ങളുടെ രാഷ്ട്രതലവന്മാരാണ് ഈ ആവശ്യമുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്രൂഡോയ്ക്ക് പുറമെ,​ എത്യോപ്യൻ പ്രസിഡന്റ്, ദക്ഷിണ കൊറിയൻ പ്രസിഡന്റ്, ന്യൂസിലാൻഡ് പ്രധാനമന്ത്രി, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്, സ്പാനീഷ് പ്രസിഡന്റ്, സ്വീഡിഷ് പ്രധാനമന്ത്രി, ട്യൂണിഷ്യൻ പ്രസിഡന്റ് എന്നിവരാണ് ഈ ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്.

ലോകനേതാക്കൾ ഈ ആവശ്യവുമായി എഴുതിയ ലേഖനവും ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തിട്ടുണ്ട്. വാക്സിൻ ജീവനുകൾ രക്ഷിക്കും. അതിനാലാണ് ഞങ്ങളുടെ രാജ്യത്തും ലോകത്തെല്ലായിടത്തും അത് കണ്ടെത്താൻ ശ്രമം നടക്കുന്നത്. വാക്സിൻ കണ്ടെത്തുന്ന സമയത്ത് അത് എല്ലാവർക്കും എവിടെ ജീവിക്കുന്നു എങ്ങനെ ജീവിക്കുന്നു എന്ന എല്ലാ പരിഗണനകൾക്ക് അപ്പുറം ലഭ്യമാകാൻ നാം ഒന്നിച്ച് പ്രവർത്തിക്കണം. - ട്രൂഡോ കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്താകമാനം വാക്സിൻ ഉണ്ടാക്കാനുള്ള 100 ഓളം പരീക്ഷണങ്ങൾ നടക്കുന്നുണ്ട് എന്നാണ് പറയുന്നത്.

കൊവിഡ് മീറ്റർ

♦ ആകെ രോഗികൾ:1,​37,​25952

♦ ആകെമരണം: 5,​87,​611

♦ രോഗമുക്തർ: 81,​78,​032

♦ അമേരിക്ക: 36,​18,474 - 1,​40,166

♦ ബ്രസീൽ: 19,​70,909 - 75,523

♦ ഇന്ത്യ:9,​74,​737 - 24,976

♦ റഷ്യ: 7,​52,797- 11,937