തിരുവനന്തപുരം: കോഴിക്കോട് സി.വി സാഹിത്യ വേദിയും സി.വി ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ നോവൽ പുരസ്കാരത്തിന് ലതാലക്ഷ്മിയുടെ 'തിരുമുഗൾബീഗം' അർഹമായി. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം എം.ടി വാസുദേവൻനായർ നൽകും. ആഗസ്റ്റ് ഒന്നിന് രാവിലെ 10ന് എം.ടിയുടെ വസതിയിലാണ് പുരസ്കാരദാനം. ഭാരതീയ വിദ്യാഭവനിൽ അദ്ധ്യാപികയായ ലതാലക്ഷ്മി കാഥികൻ മധുരിമ ഉണ്ണിക്കൃഷ്ണന്റെയും ഇ.എൻ. മഹേശ്വരി മേനോന്റെയും മകളാണ്.