തിരുവനന്തപുരം: എൽ.എസ്.എസ് പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച് കോട്ടൺഹിൽ എൽ.പി സ്‌കൂളിന് അഭിമാന നേട്ടം. 17 പേരാണ് ഇവിടെ വിജയിച്ചത്. അമയ ഡി. നായർ, അനന്യ ആർ.ആർ, അഞ്ജന എ.ആർ, അതിഥി, റോബിൻ പി.എസ്, ഹരിശങ്കർ, രോഹിണി എം.ഡി, ശിവാഞ്ജലി അർജുൻ, ജെസ്‌ന ഷിജു, അനുപമ കൃഷ്‌ണൻ, ഗൗതിൻ പി.ആർ, സിദ്ധാർത്ഥ് എസ് അജയ്, അലൻ സാഥിക്, അനസൂയ പി, ഉമ എസ്, മൈഥിലി മഹേശ്വർ, ഋതിക് കെ എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. കുട്ടികളുടെയും രക്ഷാകർത്താക്കളുടെയും കൂട്ടായ പരിശ്രമമാണ് വിജയത്തിന് പിന്നിലെന്ന് ഹെഡ്മാസ്റ്റർ കെ. ബുഹാരി പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ വിജയത്തിൽ അഭിനന്ദനം അറിയിച്ചു.