cm

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 722 പേർക്ക് കൊവിഡ് രോഗം പിടിപ്പെട്ടതായി സ്ഥിരീകരിച്ചു. 157 പേർ വിദേശത്തുനിന്നും എത്തിയവരാണ്. 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും. അതേസമയം ഇന്ന് 481 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. ഇന്ന് രോഗം ബാധിച്ചതിന്റെ ഉറവിടം അറിയാത്തതായി 34 കേസുകളും ഉണ്ട്. 12 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ രേഖെപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നിട്ടുണ്ട്.

നിലവിൽ 10, 275 പേർക്ക് സംസ്ഥാനത്ത് രോഗം വന്നു. അതേസമയം, ഇന്ന് 228 പേർരോഗമുക്തി നേടി. സംസ്ഥാനത്ത് ഇന്ന് രണ്ട് മരണവും ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൃശൂർ ജില്ലയിലെ തമ്പുരാൻപാടി സ്വദേശി അനീഷ്(39), കണ്ണൂർ ജില്ലയിലെ പുളിയനേബ്ര സ്വദേശി മുഹമ്മദ് സലിം(29), എന്നിവരാണ് രോഗം മൂലം മരണപ്പെട്ടത്. സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണവും കുത്തനെ കൂടിയിട്ടുണ്ട്. നിലവിൽ 84 ക്ലസ്റ്ററുകളാണ് സംസ്ഥാനത്തുള്ളത്. 10 ലാർജ്ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുമുണ്ട്.

ഇന്ന് തിരുവനന്തപുരം ജില്ലയിൽ മാത്രം 339 പേർക്കാണ് രോഗം വന്നത്. 301 സമ്പർക്ക രോഗികളാണ് ഇന്ന് തിരുവനന്തപുരത്ത് ഉള്ളത്. ജില്ലയിൽ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. തൃശൂർ 32, പാലക്കാട് 25, മലപ്പുറം 42, കോഴിക്കോട് 33, വയനാട് 13, കണ്ണൂർ 23 കാസർകോട് 18, കൊല്ലം 42, പത്തനംതിട്ട 39, കോട്ടയം 13, ആലപ്പുഴ 20, ഇടുക്കി 26, എറണാകുളം 57, എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലായി ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.

അതേസമയം, രോഗം ഇന്ന് രോഗം ഭേദമായവരുടെ കണക്കുകൾ ഇനി പറയുന്നു. എറണാകുളം 7, തൃശൂർ 8, പാലക്കാട് 72, മലപ്പുറം 37, കോഴിക്കോട് 10, വയനാട് 1, കണ്ണൂർ 8, കാസർകോട് 23, തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, കോട്ടയം 7, ആലപ്പുഴ 13, ഇടുക്കി 6. നിലവിൽ 271 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 24 മണിക്കൂറിൽ 16,0052 സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം, 183900 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

5432 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം, 804 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നത് 5372 പേർ . ഇതുവരെ 2,68,128 സാംപിളുകൾ പരിശോധന നടത്തുന്നതിനായി അയച്ചു. ഇതിൽ 7797 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 85,767 സാംപിളുകൾ സേഖരിച്ചു. അതിൽ 81,543 എണ്ണം നെഗറ്റീവെന്ന് കണ്ടെത്തുകയും ചെയ്തു.