sachin-rain

കഴിഞ്ഞ ദിവസം മുംബയ്‌യിലെ വീട്ടിൽ മഴയത്തെ തന്റെ കുസൃതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ ടെൻഡുൽക്കർ. മഴയത്തു കളിക്കുന്ന സച്ചിന്റെ വിഡിയോ മകൾ സാറയാണ് പകർത്തിയത്.

‘ജീവിതത്തിലെ ഏറ്റവും ലളിതമായ സന്തോഷങ്ങൾ ആസ്വദിക്കുന്ന ഈ വിഡിയോ പകർത്തിയത് എന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാ വുമൺ സാറ ടെൻഡുൽക്കർ. മഴത്തുള്ളികൾ എക്കാലവും ബാല്യകാല ഓർമകൾ മനസ്സിൽ നിറയ്ക്കുന്നു’ – വിഡിയോ പങ്കുവച്ച് സച്ചിൻ കുറിച്ചു. ‘അദ്ദേഹത്തിനുള്ളിലെ കൊച്ചുകുട്ടി ഇപ്പോഴും സജീവമാണ്. മുംബൈയിലെ മഴ ആസ്വദിക്കുന്നു’ – വിഡിയോ ചിത്രീകരിക്കുന്ന സാറയുടെ വാക്കുകളും കേൾക്കാം. .

കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയ ശേഷം മുംബൈയിലെ വീട്ടിൽത്തന്നെ കഴിഞ്ഞുകൂടുകയാണ് സച്ചിൻ. ലോക്ഡൗൺ കാലത്ത് മടുപ്പു മാറ്റാൻ വ്യത്യസ്തങ്ങളായ വിഡിയോകളുമായി മുൻപും സച്ചിൻ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സ്വന്തം മുടി വെട്ടുന്നതും മകൻ അർജുന്റെ മുടി മുറിക്കുന്നതുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അന്താരാഷ്ട്ര യോഗാദിനത്തിൽ മക്കളോടൊപ്പം യോഗ ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.